പൂക്കാട് : വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ 'എനിക്കൊരു കടലുണ്ടായിരുന്നു' പ്രകാശനം ചെയ്തു. പ്രശസ്ത കവി ഡോക്ടർ സോമൻ കടലൂർ പൂക്കാട് എഫ് എഫ് ഹാളിൽ വച്ച് പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി സത്യചന്ദ്രൻ പോയിൽ പുസ്‌തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ യു കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് എസ് സ്വാഗതം പറഞ്ഞു. ഡോ. എം ടി ഗീത പുസ്തക പരിചയം നടത്തി
എഴുത്തുകാരായ അനിൽ കാഞ്ഞിലശ്ശേരി, ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, വിനീത മണാട്ട്, വേദിക റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി. കെ. അശോകൻ, പാലോറ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ടി. എ. ശ്രീജിത്ത്, സുവോളജി അസോസിയേഷൻ സെക്രട്ടറി ഗീത നായർ, സുബ്രഹ്മണ്യൻ പി. എം. എന്നിവർ ആശംസ അറിയിച്ചു. വിനോദ് പി പൂക്കാടിന്റെ പ്രസംഗത്തിനുശേഷം വാല്യക്കോട് എ. യൂ. പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാമചന്ദ്രൻ പന്തീരടി നന്ദി രേഖപ്പെടുത്തി.പുസ്തക അവതരണം നടത്തിയത് അധ്യാപികയായ രശ്മി പി. എസ് ആണ് .
Vinod P Pookad's first collection of poetry 'Enikoru Kaadahi' was released