കോഴിക്കോട് : തിരിച്ചുവന്ന അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അഗങ്ങളായി ചേരുവാൻ നടപടിസ്വീകരിക്കണം. പ്രവാസി കൂട്ടായ്മയായ എക്സ് ഷാർജ കെഎംസിസി കോഴിക്കോട് ലീഗ്ഹൗസിൽ സംഘടിപ്പിച്ച സംഗംമം ഉദഘാടനം ചെയ്ത്കൊണ്ട് ഡോ: പി അഹമ്മദ് ഷരീഫ് പറഞ്ഞു.
പ്രവാസി വോട്ടവകാശം സാദ്ധ്യമാവുന്നുവെന്ന തോന്നൽ ഉണ്ടായെങ്കിലും അതിന്നുവരെ പ്രാവർത്തികമായില്ല. അതിനാവശ്യമായ നടപടി ക്രമങ്ങൾ ത്വരിത പെടുത്തണമെന്നും പഴയകാല പ്രവാസിയും മുൻ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയാ സാഹിബിന്റെ മരുമകൻ കൂടിയായ ഡോ.അഹമ്മദ്ഷരീവ് കൂട്ടിച്ചേർത്തു.കെ അസ്സൻകുട്ടി അദ്ധ്യക്ഷത വഹിച്ചു .സഹദ് പുറക്കാട് സ്വാഗതം പറഞ്ഞു.
ഭാവി പ്രവർത്തനത്തിനായി റിലീഫ്,സ്നേഹപരിചരണം,ഹരിതാവമായ ഷാർജയിലെ പ്രവാസ കാലം; നാൾ വഴിക ളുടെ അന്വേഷണം അഥവാ ചരിത്ര നിർമ്മിതി എന്നവക്കായി പ്രത്യേകം സബ്കമ്മിറ്റികൾ നിലവിൽ വന്നു. അലിക്കുഞ്ഞ്കടപ്പുറം,ചേരൂർ അബ്ദുൽകാദർ മൗലവി, ടി ഹാഷിം, മുസ്തഫ ശ്രീകഠപുരം,സൂപ്പി തിരുവള്ളൂർ,ബീരാൻ ആക്കോട്,റഷീദ് മലപ്പാടി,മുസ്ഥഫ മുട്ടുഞൽ,ഇസ്മായീൽ എടച്ചേരി,മജീദ്ഹാജി വടകര,യാസീൻവെട്ടം,മുഹമ്മദലി ചാലിയം,അബ്ദുള്ള പുതംകോട്,സൈതലവി എടച്ചലം,കബീർ നാട്ടിക,റഷീദ് മണ്ടോളി,അബ്ദുള്ളമാണിക്കൊത്ത്,മൊയ്തുബിൻ കുഞ്ഞൂട്ടി,അസൈനാർ ടി ടി, അബ്ബാസ് കുന്നിൽഹാഷിം പുന്നക്കൽ,എജി അബ്ദുള്ളഫൈസൽ രാമത്ത്,ഉസ്മാൻകല്ലായി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Dr. P Ahmedsharif should take steps to become a member of Expatriate Welfare Fund for those who are over 60 years of age.