അരിക്കുളം: കാരയാട് എ എം എൽ പി സ്കൂൾ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ.പി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സിനിമ-സീരിയൽ താരം മഹേഷ് മോഹൻ മുഖ്യ അതിഥിയായി.പി.ടി.എ പ്രസിഡന്റ് അനസ് കാരയാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അബനീഷ് , പൊയിലിങ്ങൽ അമ്മത്' വാർഡ് മെമ്പർ ബിനിത , രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ നാരായണൻ ,കെ.കെ മാധവൻ, വേണു നമ്പ്രത്ത്, രാമദാസ് സി ,സലാം തറമ്മൽ , പ്രദീപൻ കണ്ണമ്പത്ത്, എസ്.എസ് .ജി ചെയർമാൻ മുത്തു കൃഷ്ണൻ , പി.ടി.എ. വൈസ് പ്രസിഡന്റ് സവിൻലാൽ നടുവണ്ണൂർ, എം.പി.ടി.എ ചെയർ പേഴ്സൺ സൗമ്യ രതീഷ് ,പ്രീ പ്രൈമറി പി.ടി.എ പ്രസിഡന്റ് ഷിജു കാരയാട്, ശരണ്യ, ശാന്ത ടീച്ചർ, സ്റ്റീജ, റീന കാരാമ്പ്ര സീനിയർ അസിസ്റ്റന്റ്, ആബിദ സ്റ്റാഫ് സെക്രട്ടറി, വിജിഷ ടീച്ചർ , അബിൻ കൃഷണ സ്കൂൾ ലീഡർ , സിനിത ടീച്ചർ പ്രോഗ്രാം കമ്മിറ്റി കൺവീനർ എന്നിവർ നന്ദി രേഖപ്പെടുത്തി.
പ്രദേശത്തെ വിവിധ അംഗൻവാടികളിലെ കുട്ടികളും , സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും , മലബാർ നാടക വേദി കാലിക്കറ്റ അവതരിപ്പിച്ച 'ഇതളറ്റ ഓർമ്മകൾ' എന്ന നാടകവും വേദിയിൽ അരങ്ങേറി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരായ,എൽ. എസ്. എസ് വിജയി കൾ ,ബ്രിന സ്കോളർഷിപ്പ് , സ്വാഗത ഗാന സംവിധായകൻ ലെനീഷ് കാരയാട്,വാർഷിക ആഘോഷത്തിന് പേര് നിർദ്ദേശിച്ച ബഷീർ, കല,കേരള സ്കൂൾ കലോത്സവം ചെണ്ടമേളത്തിലും , തായമ്പകയിലും എ ഗ്രേഡ് കിട്ടിയ മാസ്റ്റർ ബി ആർ ദേവാനന്ദ്,ഉപ്പ് സിനിമ നായകൻ മാസ്റ്റർ കാർത്തിക് എൻ ജെസ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർ,ഹരിത കർമ്മസേനാംഗങ്ങൾ, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു
Gram Panchayat Vice President Rajni KP inaugurated the annual celebration of Karayad AMLP School.