കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചിൽ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ അജിത (50) മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
A woman's body was found at the beach of Koyaladi