തിക്കോടി ; തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കൽപ്പറ്റയിൽ നിന്നും വന്ന സഞ്ചാരികളിൽ നാലുപേർ മുങ്ങി മരിച്ചത് തികച്ചും വേദനാജനകമാണ്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തിക്കോടി ഡ്രൈവിംഗ് ബീച്ച് സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുത്തിരിക്കുന്നത്. സഞ്ചാരികൾ അപകടത്തിൽ പെടാതിരിക്കാൻ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ യാതൊരു സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമില്ല.
ഇത്തരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉടൻ അടച്ചുപൂട്ടണമെന്നും . സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ തിക്കോടി ഡ്രൈവിംഗ് ബീച്ച് വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്ത തിക്കോടി പഞ്ചായത്തും, ജില്ലാ ഭരണ കൂടവും കൊയിലാണ്ടി എം എൽ എ യും ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഡ്രൈവിംഗ് ബീച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയില്ല എന്നും
ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാതെ മുന്നോട്ടു പോവാനാണ് ഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം അറിയിച്ചു.
Youth Congress Koyalandi Constituency Committee said that unapproved tourist spots should be closed immediately