തിക്കോടി; തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു. കൽപ്പറ്റ മുണ്ടേരിയിൽ ഹോംസ്റ്റേ നടത്തുന്ന ഫൈസൽ ( 35),കല്പറ്റ ഹരിതഗിരി ഹോട്ടൽ മാനേജർ ബിനീഷ് (40) , അനീഷ് (35) വാണി(32), എന്നിവരാണ് മരിച്ചത്. മരിച്ച ബിനിഷ് കൽപ്പറ്റ ഗൂഡലായിക്കുന്ന് സ്വദേശിയും സിപിഎം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
Four people who died in the search at Thikodi Kallakath beach have been identified.