കൊയിലാണ്ടി ; ചക്കിട്ടപാറ പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. മുതുകാട് യൂണിറ്റ് കൺവൻഷൻ അധികാരികളോട്പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. ചക്കിട്ടപാറ പഞ്ചായത്തിൽ മുതുകാട് ടൗണിൽ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പഞ്ചായത്തിലെ മുഴുവൻ അങ്ങാടികളിലും അനധികൃത തെരുവ് കച്ചവടം നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അധികാരികൾക്ക് നിവേദനം കൊടുക്കാൻ കൺവൻഷനിൽ യോഗം തീരുമാനിച്ചു. ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ സത്യൻ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എ.എൻ കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. ഇ എ ജയിംസ് സ്വാഗതം പറഞ്ഞു. പി.ടി വിൽസൺ നന്ദി രേഖപ്പെടുത്തി.
Trade and Industry Committee to take action to end illegal street trading