മരുതൂർ: മരുതൂർ കെ എം ആർ സ്പോർട്സ് അക്കാദമിയുടെ മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 'മണിപ്പൂരി'നാടകം ഇന്ന് അരങ്ങിലെത്തും. ഒന്നാം ക്ലാസ് വിദ്യാർത്ഥി മുതൽ 80 വയസ്സുകാരൻ വരെ 25 ഓളം പേർ അഭിനയിക്കുന്ന നാടകമാണിത്. മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് മണിപ്പൂരി അരങ്ങിലെത്തുന്നത്.
കെ എം രാജീവ് രചിച്ച നാടകത്തിന്റെ പശ്ചാത്തല സംഗീതം കൊയിലാണ്ടി ജിവി എച്ച് എസ് എസ് ലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ കൃഷ്ണ പി പി യാണ് നിർവഹിക്കുന്നത്. ശ്രീശൻ പെരുവട്ടൂർ, ദീപഎന്നിവർ നിയന്ത്രണം ചെയ്യുന്നു. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് മരുതൂർ ആണ് നാടകം സംവിധാനം ചെയ്തത്.
'Manipuri' will be on stage today as part of the third annual celebration of Maruthur KMR Sports Academy