കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ എംടി, പി ജയചന്ദ്രൻ, മണക്കാട്ട് രാജൻ അനുസ്മരണം നടത്തി. പ്രശസ്ത ഗായകൻ യേശുദാസ് കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വൈ: ചെയർമാൻ അഡ്വ. കെ സത്യൻ യുഎ ഖാദർ സാംസ്കാരിക പാർക്കിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ കെ അജിത്ത്, എ അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂർ, ഡോ. കെ വി സതീശൻ, പി വി രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. സി അശ്വിനിദേവ് സ്വാഗതം പറഞ്ഞു. വായനാരി വിനോദ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
Harmony Koilandi in collaboration with Koilandi Municipality organized the commemoration by MT, P Jayachandran and Manakat Rajan.