പയ്യോളി : ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച കെ വി രതിടീച്ചറെ ആദരിച്ചു. പയ്യോളി മുൻസിപ്പാലിറ്റി 35ആം വാർഡ് ഡിവിഷനിലെ അംഗൻവാടി വർക്കർ രതിടീച്ചറെ പയ്യോളി മുൻസിപ്പാലിറ്റി ആദരിച്ചു. ഷാഫി പറമ്പിൽ എംപി പൊന്നാട അണിയിച്ചു. മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
പത്മശ്രീ പള്ളി വളപ്പിൽ, അഷറഫ് കോട്ടക്കൽ ,പി.എം ഹരിദാസ് , മഹിള എളോടി, ഷജ്മിന അസൈനാർ, മoത്തിൽ നാണു മാസ്റ്റർ, എ പി കുഞ്ഞബ്ദുള്ള, സബീഷ് കുന്നങ്ങോത്ത്, പി.എൻ അനിൽ കുമാർ, വി.എം ഷാഹുൽഹമീദ്, പി.എം വേണുഗോപാൽ, കെ.വി ചന്ദ്രൻ, ചെറിയാവി സുരേഷ് ബാബു, ഏ.പി റസാക്ക്, കെ.സി ബാബുരാജ്, നിഷഗിരീഷ്, റസിയ ഫൈസൽ എന്നിവർ സംസാരിച്ചു.
KV Rathi, participating in the Republic day parade in Delhi, honored the teacher