കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ വരകുന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വികസന സെമിനാർ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ഇന്ദു എസ് ശങ്കരി വാർഷിക പദ്ധതി അവലോകനവും, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഇന്ദിരാ കരട് പദ്ധതി വിശദീകരണവും, ആസൂത്രണ സമിതി അംഗം എ സുധാകരൻ വികസന കാഴ്ചപ്പാടും മുൻഗണന ക്രമവും അവതരിപ്പിച്ചു.
ഉപാധ്യക്ഷൻ കെ. സത്യൻ സ്വാഗതം പറഞ്ഞു . സൂപ്രണ്ട് കെ.പി. മനോജ് കുമാർ നന്ദി രേഖപ്പെടുത്തി. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആസൂത്രണ സമിതി അംഗങ്ങളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, എൻ.കെ. ഭാസ്കരൻ, എം.കെ. രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത്.
Koilandi Municipal Corporation: 2025-26 Development Seminar was inaugurated by Jamila Kanath