കൊയിലാണ്ടി : ജെസിഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ജെസിഐ കൊയിലാണ്ടി മുൻ പ്രസിഡണ്ട് ഒ കെ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു . ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ. അഖിൽ എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇന്റർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായർ സെഷൻ കൈകാര്യം ചെയ്തു. രാകേഷ് നായർ ട്രെയിനിങ്ങിന് നേതൃത്വം നൽകുകയും ചെയ്തു. ഡോ. അയന എസ് ആർ, രജീഷ് എൻ കെ, അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു.
JCI organized business leadership training program for youth