കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ 'ദിശ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി. നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷതവഹിച്ചു.
കൗൺസിലർമാരായ ഭബിത സി, ടിപി ശൈലജ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. രമേശൻ വലിയാട്ടിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വത്സരാജ് കേളോത്ത് നന്ദി രേഖപ്പെടുത്തി. ശേഷം കെ സി കരുണാകരൻ പേരാമ്പ്ര നേതൃത്വം നൽകിയ ' ജീവിതം മനോഹരമാണ്' എന്ന നാടകവും, ജിവിഎസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികളുടെ സംഗീത ശില്പവും അരങ്ങേറി.
An anti-drug awareness class was organized for high school students of Koyaladi Municipality