കൂരാച്ചുണ്ട് : കക്കയം സ്വദേശി നിസാം കാക്കയത്തിന്റെ രണ്ടാമത്തെ പുസ്തകം ' നിസാമിന്റെ കെട്ടുകഥകൾ ' എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു. വടകര ലോക്സഭമെമ്പർ ഷാഫി പറമ്പിൽ(എം പി) നാടക സംവിധായകനും എഴുത്തുകാരനുമായ സിബി നെല്ലിക്കലിന് കൈമാറി പ്രകാശനം നിർവഹിച്ചു. ഫീനിക്സ് കോഴിക്കോടാണ് പ്രസാധകർ.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത് മുഖ്യാതിഥിയായി. ചെറുവണ്ണൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീശാഗണേഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാർട്ടി ഷോബിഷ്, പി മുംതാസ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, എം കെ സുരേന്ദ്രൻ, പിപി നജീബ്, രാഘവൻ മൂലത്ത്താഴെ, ടി എൻ അനീഷ്, ഗാൾഡിൻ കക്കയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Nizam Kakkayam's 'Fables of Nizam' Short Story Collection Released