തലക്കുളത്തൂർ : കച്ചേരി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ ഓടിച്ചയാൾക്ക് പരിക്ക്. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സാണ് ഇടിച്ചത്. മക്കട കൂടത്തും പൊയിൽ ജിജിത്ത് ബാബുവിനാണ് (45) പരിക്കേറ്റത്. സ്കൂട്ടറിൽ കോഴിക്കോട് ടൗൺ ഭാഗത്തേക്ക് പോകുകയായിരുന്നു ജിജിത്ത്. ജിജിത് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെൽമെറ്റ് ധരിച്ചതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്കാനിങ് റിപ്പോർട്ടിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഉന്ത് വണ്ടിയെ മറികടക്കുന്നതിനിടെ എതിർത്തിഷയിൽ നിന്നും എത്തിയ സ്കൂട്ടർ ഇടിച്ചയായിരുന്നു അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഈ മേഖലയിൽ സ്ഥിരമായി അപകടം നടക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Scooter passenger injured after being hit by KSRTC bus at Concert Junction