കൊയിലാണ്ടി : പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തൂവ്വക്കാട് പ്രദേശത്ത് അടിക്കാടിന് തീപിടിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണയ്‌ക്കുകയായിരുന്നു. അലക്ഷ്യമായി തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയം.
അസി. സ്റ്റേഷൻ ഓഫീസർ പിഎം അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേയിഡ് അസിസ്റ്റന്റ് ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ എൻ രതീഷ്, ടി കെ ഇർഷാദ്, ഇ എം നിധി പ്രസാദ്, എം ലിനീഷ്, എസ് പി സുജിത്ത്, നവീൻ ഹോം ഗാർഡ്മാരായ കെ പി രാജേഷ്, ഇ എം ബാലൻ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Coastal undergrowth near Poilkao beach caught fire...