കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി ഓൺലൈനായി സൗജന്യ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ക്ലാസ് സംഘടിപ്പിക്കും. ജനുവരി 24ന് വെള്ളിയാഴ്ച വൈകിട്ട് ആദ്യ ഓൺലൈൻ ക്ലാസ് ഗവേഷണ വിദ്യാർത്ഥിയും, ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമറുമായ നിവിൻദേവ് ക്ലാസ് നടത്തും. ഓൺലൈൻ ക്ലാസിൽ കയറാനുള്ള ലിങ്ക് കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
A free computer programming course will be organized for senior citizens