കോഴിക്കോട് : മെഡിക്കൽ കോളേജിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് യൂത്ത്കോണ്ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിസിപ്പൽ ഓഫീസ് ഉരോധിച്ചു. ഗുരുതരമായ രോഗങ്ങൾ കാരണം പ്രയാസപ്പെടുന്ന പാവപ്പെട്ട രോഗികൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മരുന്നുകൾ പോലും സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയൊ എച്ച്ഡിഎസിന്റെ ന്യായവില മെഡിക്കൽ ഷോപ്പുകളിലൂടെയോ ലഭിക്കുന്നില്ല. മരുന്നുകൾ എത്തിച്ചെന്ന് വ്യാജ പ്രചരണമാണ് മെഡിക്കൽ കോളേജ് അധികൃതർ നടത്തുന്നതെന്ന് ചൂണ്ടികാട്ടിയാണ് യൂ
കോൺഗ്രസ് ഉപരോധം നടത്തിയത്.
കമ്പനികൾക്ക് നൽകാനുള്ള കോടികളുടെ കുടിശ്ശിക തീർത്ത് മരുന്ന് വിതരണം ഉടൻ പഴയ നിലയിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വൈസ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ക്യാൻസർ കിഡ്നി രോഗങ്ങൾ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ മരുന്നുകൾ കിട്ടാതെ നരകയാതന അനുഭവിക്കുന്നു.ഏതാനും മരുന്നുകൾ എത്തിക്കുമെന്നുള്ള പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാതെ മരുന്ന് ക്ഷമം പൂർണമായി എപ്പോൾ പരിഹരിക്കാനാകുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഒരു മറുപടി നൽകാൻ അതികൃതർക്ക് സാധിക്കുന്നില്ല. ഇതോടെ ഓഫീസിനു പുറത്തു മുദ്രാവാക്യം മുഴക്കി പ്രതിഷേധം ശക്തമാവുകയായിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അരുൺദേവ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ അധ്യക്ഷതവഹിച്ചു. ബബിത്ത് മലോൽ, വൈശാഖ് കനണ്ണോറ, സനോജ് കുരുവട്ടൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം ഷിബു, പി പി റമീസ്,അഭിജിത് ഉണ്ണികുളം, ഫസൽ പാലങ്ങട്, അസീസ് മാവൂർ, ആഷിക് പിലാക്കൽ, പി ആഷിക്, റിനേഷ് ബാൽ, ജ്യോതി ജി നായർ, വിആർ കാവ്യ, ജിനീഷ് ലാൽ മുല്ലശ്ശേരി, ആശിക്കുറ്റിച്ചിറ, എംസി രാജൂദ്ധീൻ, ജെറി ബോസ്, കെ ബിജു, കെ എം റിഭിൻലാൽ, എം പി സി ജംഷിദ്, ഋഷികേശ് എരഞ്ഞിക്കൽ, റെനിഫ് ഉള്ളിയേരി,സനിൻ, സഹൽ കോക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.
Drug shortage in medical college: Youth Congress lays siege to principal's office