മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത്, കേന്ദ്രസർക്കാർ സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞൾ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ വിളവാണ് കിട്ടിയതെന്ന് വനിതാ ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു. കുർക്കുമിൻ ഘടകം കൂടുതലുള്ള പ്രകൃതി വിത്താണ് ഉപയോഗിച്ചത്. 500 കിലോ വിത്താണ് സൗജന്യമായി ഗവേഷണം കേന്ദ്രം നൽകിയത്.
മഞ്ഞളിന്റെ ശാസ്ത്രീയ പരിചരണ രീതികളെ കുറിച്ച് ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ കർഷകർക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കുകയും ചെയ്തു. അംഗീകൃത ലൈസൻസോടെ മഞ്ഞൾപൊടി വിപണനം നടത്താനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. പ്രസിഡണ്ട് സി കെ ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. മെമ്പർ എംപി അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജപട്ടേരി, വാർഡ് മെമ്പർ കെ പി ലത, സിഡിഎസ് ചെയപ്പേഴ്സൺ ശ്രീലത, അസി സെക്രട്ടറി ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സുനിത എംപി സ്വാഗതവും പുഷ്പ നന്ദിയും രേഖപ്പെടുത്തി.
Mangal Vanam project in Moodadi has become a huge success.