കൊയിലാണ്ടി : ബാലസംഘം പതിനഞ്ചാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലസംഘം ജില്ല കൺവീനർ ബി സുന്ദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബാലസംഘം കൺവീനർ പി സത്യൻ, അക്കാദമിക് സമിതി കൺവീനർ കെ കെ അനീഷ്, ബാലസംഘം മുൻ ജില്ലാ പ്രസിഡന്റ് എം നൗഫൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ബാലസംഘം ഏരിയ പ്രസിഡന്റ് എസ് ആർദ്ര അധ്യക്ഷതവഹിച്ചു. സമാപന സമ്മേളനം കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു. അശോകൻ സ്വാഗതവും സെക്രട്ടറി വി നന്ദന നന്ദിയും പറഞ്ഞു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Balasangh organized 15th Keluvetan Memorial Literary Festival at Travancore Higher Secondary School