അത്തോളി : ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രം ആറാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, പഠന പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള സൈക്കോളജി, സ്പെഷ്യൽ എജുക്കേഷൻ സ്ക്രീനിങ് ക്യാമ്പും സംഘടിപ്പിക്കും.
ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ആയുർവേദ മെഡിക്കൽ ക്യാമ്പും, കുട്ടികളുടെ പഠന പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള സൈക്കോളജി, സ്പെഷ്യൽ എഡ്യൂക്കേഷൻ സ്ക്രീനിംഗ് ക്യാമ്പും നടക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9656699132,9895726850 എന്ന നമ്പറിൽ വിളിച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Free Ayurveda Medical Camp, Psychology and Special Education Screening Camp for learning behavioral problems will be organized....