കൊയിലാണ്ടി : ബിജെപി കൊയിലാണ്ടി മണ്ഡലത്തിന്റെ അധ്യക്ഷനായി കെ കെ വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബിജെപി ഓഫീസിൽ ചേർന്ന ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡന്റ് എസ് ആർ ജയ്കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പുതിയ അധ്യക്ഷനായി ചുമതലയേറ്റ കെ കെ വൈശാഖ് എസ് ആർ ജയകിഷ് മാസ്റ്ററിൽ നിന്നും മിനിറ്സ് ബുക്ക് ഏറ്റുവാങ്ങി സ്ഥാനം ഏറ്റെടുത്തു. ജില്ലാ ട്രഷറർ വി കെ ജയൻ, വയനാരി വിനോദ്, അഡ്വ. വി സത്യൻ ,എ പി രാമചന്ദ്രൻ, ടി കെ പത്മനാഭൻ തുടങ്ങിയവർ ആശംസഅർപ്പിച്ചു.
KK Vysakh has taken charge as the president of the Koilandi BJP constituency