നടുവണ്ണൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടിയ ജിഎച്ച്എസ് നടുവണ്ണൂരിലെ കലാപ്രതിഭകളെ അനുമോദിച്ചു. സഞ്ജയ് ശങ്കർ, ജഗൻ സൂര്യ, തേജസ്, ദേവദത്ത്, നിവേദ്യേഷ്ണ, അലൻ നാരായണൻ എന്നിവരെയാണ് അനുമോദിച്ചത്. മേളം പരിശീലിപ്പിച്ച അജിത് കൂമുള്ളി, നിഷാന്ത് മാരാർ ഉള്ളിയേരി, സന്തീപ് ചെറിയ മങ്ങാട് എന്നിവരെ ആദരിച്ചു.
പ്രമുഖ നാടക കലാകാരൻ സുനിൽ പൂമഠം അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനിൽ ടിപി അധ്യക്ഷതവഹിച്ചു. സുധീഷ് ചെറുവത്ത്, പികെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, സി കെ ബാലകൃഷ്ണൻ, രജീഷ് സി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
State School Arts Festival felicitated winners and coaches