പേരാമ്പ്ര : കണ്ണാടിപൊയിൽ കുന്നിക്കൂട്ടം മലയിൽ നടത്തിയ റെയ്ഡിൽ ഭാരലുകളിലായി സൂക്ഷിച്ച 1800 ലിറ്റർ വാറ്റ് കണ്ടെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാബു പി, പ്രിവന്റിവ് ഓഫീസർ പ്രകാശൻ എ കെ, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശൻ സി എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
In the extensive raid conducted on Kandypoil Kunnikootam hill; A huge VAT center has been found