കൊയിലാണ്ടി : മലബാർ മൂവി ഗ്ലോബൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്രതാരം സുധി കോഴിക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ സുധാ കിഴക്കേ പാട്ട് അധ്യക്ഷയായി. ഇ കെ അജിത്ത്, പി രത്നവല്ലി, ഫെസ്റ്റിവൽ ഡയറക്ടർ ഡോക്ടർ സി എസ് വെങ്കിടേശ്വരൻ, വിനീത വിജയൻ തുടങ്ങിയവർ സംസാരിച്ചു.
സംവിധായകരായ ബി സി അഭിലാഷ്, സുമേഷ് ചന്ദ്രോത്ത്, പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു. വി സി അഭിലാഷ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ സ്റ്റോറി മൂവി ഫെസ്റ്റിവലിൽ പ്രേക്ഷകശ്രദ്ധ നേടി. ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, പ്രതാപ് ജോസഫിന്റെ മാവോയിസ്റ്റ്, ടിപി പത്മനാഭനെ കുറിച്ച് സുമേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനി കാത്തി ഡോക്യുമെന്ററി, എംടിയുടെ നിർമ്മാല്യം എന്നിവ മൂവി ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
Malabar Movie Festival 7th edition was inaugurated by film star Sudhi Kozhikode