അത്തോളി : ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ബാല കലോത്സവം ജനുവരി 18 19 തീയതികളിൽ അത്തോളി ജിഎം യുപി സ്കൂൾ വേളൂരിൽ വച്ച് നടക്കും. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് 18ന് രാവിലെ 10 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലൈബ്രറികളുടെ നേതൃത്വത്തിൽ നടത്തുന്ന ബാല കലോത്സവത്തിൽ വിവിധ മത്സരങ്ങൾ നടക്കും. മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് താലൂക്ക് തലത്തിൽ മത്സരിക്കാം.
ജനുവരി 18 ശനിയാഴ്ച രചന മത്സരങ്ങളും ( ഉപന്യാസ രചന, കാർട്ടൂൺ രചന, കവിത രചന, കഥാപ്രസംഗം ), ജനുവരി 19ന് കലാ മത്സരങ്ങൾ ( ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, നാടൻ പാട്ട്, പ്രസംഗം മലയാളം,) എന്നിവയും നടക്കും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാജൻ ചെയർപേഴ്സനായും, എൻ ടി മനോജ് ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.
A Children's Art Festival was organized at Atholi under the auspices of the Library Council