കോക്കാല്ലൂർ : പാലിയേറ്റീവ് ദിനമായ ജനുവരി 15ന് കഥ പറയുമ്പോൾ എന്ന പേരിൽ പാലിയേറ്റീവ് ഗൃഹ പരിചരണ സേവനം ലഭിക്കുന്നവരോടൊപ്പം അകലാപ്പുഴയിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ചു. സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോക്കല്ലൂർ മേഖലയും, കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോക്കല്ലൂർ മേഖലയിലെ ഗൃഹപരിചരണ സേവനം ലഭ്യമായി കൊണ്ടിരിക്കുന്ന വരും, സൊസൈറ്റി വളണ്ടിയർമാരും, എൻഎസ്എസ് വളണ്ടിയർമാരും, അധ്യാപകരും ഒരുമിച്ചായിരുന്നു സ്നേഹ യാത്രയിൽ പങ്കെടുത്തത്. 16 വയസ്സു മുതൽ 84 വയസ്സുവരെയുള്ളവർ പങ്കെടുത്ത യാത്ര ഒരു സവിശേഷ അനുഭവമായി. കോക്കല്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ ആയിരുന്നു അകലാപ്പുഴയിലേക്ക് യാത്ര സംഘടിപ്പിച്ചത്. തുടർന്ന് അകലാപുഴയിൽ ഡബിൾ ഡക്കർ ഹൗസ് ബോട്ടിൽ ആയിരുന്നു യാത്ര ഒരുക്കിയത്.
സുരക്ഷാ പെയിന്‍ പാലിയേറ്റീവ് കെയർ സൊസൈറ്റി കോക്കല്ലൂർ മേഖല കൺവീനർ അജീഷ് ബക്കീത, കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ കെ ആർ, ഓഫീസർ രാമചന്ദ്രൻ കല്ലിടുക്കിൽ, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി, റിയാസ് ബാബു, ഷൈജ കെ എം തുടങ്ങിയവർ നേതൃത്വം നൽകി.
Sneha yatra was organized to Akalapuzha on palliative day