അരിക്കുളം : എം കെ അമ്മദ്കുട്ടി സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന മുസ്ലിംലീഗ് കൗൺസിൽ അംഗം എസ് കെ അസൈനാർ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. "അമ്മദ്കുട്ടി സാഹിബ് അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലം മുതൽ പുതുതലമുറയ്ക്ക് പ്രചോദനമേക്കുന്ന ഒരു വ്യക്തിത്വം തന്നെയായിരുന്നു" ഉദ്ഘാടന വേളയിൽ എസ് കെ അസൈനാർ മാസ്റ്റർ പറഞ്ഞു. ഇ കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തീൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
അരിക്കുളം പഞ്ചായത്തിലെ എക്കാട്ടൂർ കാരയാട് പ്രദേശങ്ങളിൽ വികസനം എത്തിക്കാൻ നേതൃത്വം കൊടുത്ത പൊതു പ്രവർത്തകനായിരുന്നു അമ്മതുകുട്ടി. മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാനും, ചെമ്മൺ റോഡുകൾ താർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനും, വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ പുരോഗതി കൊണ്ടുവരാനും മുൻപന്തിയിൽ തന്നെ ആയിരുന്നു അദ്ദേഹം. ബി വി എം ബഷീർ, ആവള മുഹമ്മദ്, കെ എം അബ്ദുസ്സലാം, എം പി അമ്മദ്, അരിക്കുളം കെ പി പോക്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
MK Ammadkutty Sahib organized the memorial service