കല്ലാനോട് : പെരുവണ്ണാമൂഴി ഡാം റിസെർവോയറിൽ വർഷം തോറും ഒഴുകി എത്തുന്ന ടൺ കണക്കിന് എക്കൽ മണ്ണിന്റെ നിക്ഷേപം കാരണം റിസെർവോയറിൻ്റെ ജലസംഭരണ ശേഷി കുറഞ്ഞു വരുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ ശാസ്ത്രീയമായ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ഇതിനു പരിഹാരം കാണാനും ജല സംഭരണ ശേഷി സ്ഥായിയായി നിലനിർത്തുവാനും സാധിക്കുകയുള്ളൂ. ഇതിനുവേണ്ടി PCRWSSൽ ഉൾപ്പെടുത്തി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പെരുവണ്ണാമൂഴി ഡാം റിസെർവോയർ വൃഷ്ടി പ്രദേശ സംരക്ഷണ പദ്ധതിയുടെ ഭാഗമായ കല്ലാനോട് നീർത്തട പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കല്ലാനോട് പാരിഷ് ഹാളിൽ വെച്ച് ബഹു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പോളി കാരക്കടയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബാലുശ്ശേരി നിയോജക മണ്ഡലം MLA അഡ്വ. കെ.എം. സച്ചിൻ ദേവ് നിർവഹിച്ചു.
Kallanot Watershed Project, a part of Peruvannamoozhi Dam Reservoir Rainfall Conservation Project, was formally inaugurated