ചേമഞ്ചേരി : ദേശീയ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി സുരക്ഷാമേഖല കമ്മിറ്റി പൂക്കാട് അങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹദീപം കൊളുത്തി. മേഖലാ കമ്മിറ്റി രക്ഷാധികാരി കെ ശ്രീനിവാസൻ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. മേഖലാ കമ്മിറ്റി ചെയർമാൻ എൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ഷൈജു എൻ പി, ശാന്ത കളമുള്ളകണ്ടി, അശോകൻ എന്നിവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി. കൺവീനർ എംപി അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ കുനിയിൽ ബാലൻ നന്ദി രേഖപ്പെടുത്തി.
Palliative Sandeshayatra was inaugurated as part of National Palliative Day