പയ്യോളി : അയനിക്കാട് എരഞ്ഞവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക യോഗത്തിൽ അദ്ധ്യാത്മിക സായാഹ്നവും സമാധരവും നടത്തി. അദ്ധ്യാത്മിക പ്രഭാഷകൻ ഡോക്ടർ പിയൂഷ് എം നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് വി പവിത്രൻ അധ്യക്ഷത വഹിച്ചു. ഡോ. പി പി പ്രമോദ് മുഖ്യാതിഥിയായി. ചടങ്ങിൽ പ്രദേശത്തെ വിവിധ ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്മാരെ ആദരിച്ചു. രാജൻ കൊളാവിപ്പാലം, കെ ടി രാജീവൻ, ഇ വി കുഞ്ഞി കണ്ണൻ, കെ.ടി ഷാജി, ബി ഗോപാലൻ, ചിത്രാംഗതൻ, കെ വി ഷിജീഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Bhagavathy Temple Thira Mahotsavam at Eranjivalap in Ayanikad: The cultural meeting was inaugurated by spiritual speaker Piyush Namboothiripad