ഉള്ളിയേരി : അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമ വാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ചരമവാർഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി എൽ പി സ്കൂളിൽ ഗാനാലാപന മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ 15 വയസ്സ് വരെയുള്ള ജൂനിയർ വിഭാഗത്തിലും, 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.mob : 9747664288,8086304885,9745920739 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Chentara Puthanchery on the death anniversary of Girish Puthanchery