പുനൂർ : പുനൂർ ജി എം യു പി സ്കൂൾ നൂറാം വാർഷിക ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. രണ്ടു ദിവസം നീണ്ട ക്യാമ്പ് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ അനീസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ അംറീൻ എസ് ക്യാമ്പ് വിശദീകരണം നടത്തി. കലാം മാസ്റ്റർ, രജീഷ്, ബുഷ്റ മോൾ, കെ അബ്ദുൽ മജീദ്, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.കൺവീനർ സി കെ അഖില നന്ദി രേഖപ്പെടുത്തി.
A two-day camp was organized under the auspices of Mims Hospital at GMUP School, Puneor.