കൂരാച്ചുണ്ട് : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2020 - 21 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. സാംസ്കാരിക നിലയ നിർമ്മാണം, വീട് പുനരുദ്ധാരണം, പുതിയ വീട് നിർമ്മാണം, നടപ്പാത നിർമ്മാണം, മറ്റ് ലാൻഡ് ഡെവലപ്മെന്റ് വർക്ക് തുടങ്ങിയവയാണ് വികസന പദ്ധതിയിലുള്ളത്. ബഹുമാനപ്പെട്ട കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട അവർകളുടെ അധ്യക്ഷതയിൽ ബാലുശ്ശേരി നിയോജകമണ്ഡലം എംഎൽഎ അഡ്വ. സച്ചിൻ ദേവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ ശ്രീമതി റംസീന നരിക്കുനി, വാർഡ് മെമ്പർമാരായ ഡാർലി എബ്രഹാം, സിമിലി ബിജു എന്നിവർ പങ്കെടുത്തു.എം എൽ എ അഡ്വ. കെഎം സച്ചിൻ ദേവിന്റെ നിർദ്ദേശപ്രകാരമാണ് അമ്പലക്കുന്ന് ആദിവാസി ഉന്നതിയുടെ സമഗ്ര വികസനത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചത്.
Ambedkar Settlement Scheme 2020-21 Ambedkar Settlement Scheme Residents of Koorachund Ambalakunn