കൂട്ടാലിട : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും സംസ്ഥാന ബജറ്റ് വിഹിതമായി ഒരു കോടി രൂപയും നവകേരള സദസിൽ നൽകിയ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിഗണിച്ച് ഒരുകോടി രൂപയും കൂട്ടാലിട ടൗൺ സൗന്ദര്യവൽക്കരണത്തിന് അനുവദിച്ചു. ടൗൺ സൗന്ദര്യവൽക്കരണം പരിപാടി ബാലുശ്ശേരി എംഎൽഎ അഡ്വ : കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ കക്കോടി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ സുബീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വികെ അനിത ചടങ്ങിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ വിലാസിനി, സ്ഥിരം സമിതി ചെയർമാൻമാരായ ഷൈൻ, സിന്ധു കൈപ്പങ്ങൽ, സിജിത് കെ കെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ഷാജു, ഹസ്സൻ കോയ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി നാരായണൻ നന്ദി രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിലാണ് പ്രവർത്തികൾ നടക്കുന്നത്. കൂട്ടാലിട പഴയ ബസ്റ്റാൻഡ് മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ട പ്രവർത്തി ഉദ്ഘാടനമാണ് നടന്നത്. ഓപ്പൺ ജിം, വയോജന പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, സ്റ്റേജ്, വോളിബോൾ ഗ്രൗണ്ട് എന്നിവയുടെ പ്രവർത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. വാട്ടർ മാനേജ്മെന്റിനായി ഗ്രാമപഞ്ചായത്ത് 50 ലക്ഷംരൂപയോളം അനുവദിച്ചിട്ടുണ്ട്. കൂട്ടാലിട പാലിയേറ്റീവ് നോട് ചേർന്നുള്ള കനാലോരത്ത് വാൾ തീർത്തു അപകട സാധ്യത ഒഴിവാക്കാനും ഈ പദ്ധതിയുടെ പുറമേ ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
2 Crore 30 Lakh Community Town Beautification Program Inaugurated by Balusherry MLA Adv: KM Sachin Dev