---
title: "എംടി കോർണർ ഒരുക്കി വിദ്യാരംഗം സർഗോത്സവം"
english_title: "Vidyarangam Sargotsavam prepared by MT corner"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/263578/vidyarangam-sargotsavam-prepared-by-mt-corner"
published_at: "2025-01-15T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67877fd0439d0_mt_sargolsavam.jpeg"
keywords: []
---

# എംടി കോർണർ ഒരുക്കി വിദ്യാരംഗം സർഗോത്സവം

> **Lead Summary:** **

## Article Content

**

നടുവണ്ണൂർ** : മലയാളത്തിന്റെ സാഹിത്യ കുലപതി എംടി വാസുദേവൻ നായരുടെ സ്മരണാർത്ഥം എംടി കോർണർ ഒരുക്കി വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയാണ് എൽ പി വിഭാഗം സർഗോത്സവം സംഘടിപ്പിച്ചത്. സർഗോത്സവത്തിൽ എംടിയുടെ കഥാപാത്രങ്ങൾ,കൃതികൾ,സിനിമ ,തിരക്കഥ, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കോർണർ ഒരുക്കിയത്. നാടൻ പാട്ട്,കഥാരചന എന്നീ ഇനങ്ങളിലെ ശിൽപ്പശാലയിൽ ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു.

നരയുംകുളം യുപി സ്കൂളിൽ വച്ച് നടന്ന പരിപാടി കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ടി പി ഉഷ, വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ വി എം അഷ്റഫ്, ഹെഡ്മിസ്ട്രസ് സി കെ വിജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് പി സജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ കല്ലാച്ചി, ബിജു അരിക്കുളം, രാജൻ നരയംകുളം എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനവും നൽകി. ലിനീഷ് കെ യുടെ നേതൃത്വത്തിൽ കവിതയും പാട്ടും ഉൾപ്പെടുത്തി പഹാടി സ്റ്റേജ് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/263578/vidyarangam-sargotsavam-prepared-by-mt-corner)