അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിന് എം കെ രാഘവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് എം കെ രാഘവൻ എംപി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
വികസന സമിതി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ, ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവയലിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, വാർഡ് മെമ്പർ എ എം വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ റഫീന,സുനിൽ കൊളക്കാട്, എ പി അബ്ദുറഹിമാൻ, ആർ കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ വിജേഷ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് രാജേഷ് നന്ദിയും പറഞ്ഞു.
Ambulance handed over to Atholi Gram Panchayat: Raghavan MP