ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഫൈറ്റേഴ്സ് നാറാത്ത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓവറോൾ ട്രോഫി ഫൈറ്റേഴ്സ് നാറാത്തിനു സമ്മാനിച്ചു.
ഉള്ളിയേരി ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു സമ്മാനദാനം. സച്ചിൻ ദേവ് എംഎൽഎ,( ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) സി അജിത, (വൈസ് പ്രസിഡന്റ്) എൻ എം ബാലരാമൻ മാസ്റ്റർ, ഷാജി പാറക്കൽ, കെ ടി സുകുമാരൻ, ബീനടീച്ചർ, ചന്ദ്രിക പൂമഠത്തിൽ, ഉള്ളൂർ ദാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ullieri Gram Panchayat awarded Overall Trophy to Fighters Narath at Kerala Festival by Minister of Public Works