എലത്തൂർ : എലത്തൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തിൽ 'ശാസ്ത്രവും കപടശാസ്ത്രവും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി.
ടി കെ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. പി പെരച്ചൻ അധ്യക്ഷനായി. യുപി രാജേഷ്, പ്രകാശൻ പടന്നയിൽ, കെ ടി റിജിത്ത്, കെടി ഇർഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ ഈ രവീന്ദ്രൻ സ്വാഗതവും എൻ എം പ്രദീപൻ നന്ദിയും പറഞ്ഞു.
An awareness class was organized under the auspices of Elathur Public Library