കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ദേവസ്വം തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു.
പ്രസ്തുത ചടങ്ങ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് 6 30 മുതൽ സംഗീത പ്രതിഭാ സംഗമം നടക്കുന്നതാണ്. ഈ വർഷത്തെ പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം ലഭിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ്.
ഡിസംബർ 13 തൃക്കാർത്തിക ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് തൃക്കാർത്തിക സംഗീത പുരസ്കാര സമർപ്പണംവും നടക്കുന്നതായിരിക്കും.
Kollam Pisharikav Devaswom Trikarthika Sangeetsavam is held from 6th to 13th December.