കൊയിലാണ്ടി : സിപിഐ നേതാവ് എം നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷ്യത വഹിച്ചു. കെഎസ് രമേശ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.
എംഎൽഎ കാനത്തിൽ ജമീല, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, കെ. ഷിജു മാസ്റ്റർ, തോറോത്ത് മുരളി, സി സത്യചന്ദ്രൻ, വി പി ഇബ്രാഹിം കുട്ടി, ഇ കെ അജിത്ത് മാസ്റ്റർ, അഡ്വ ടി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ: സുനിൽ മോഹൻ സ്വാഗതമാശംസിച്ചു
The all-party meeting condoled the death of CPI leader M Narayanan Master