വടകര : വടകര ഇരിങ്ങൽ ദേശീയ പാതയിൽ അപകടത്തിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി.
കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര സ്വദേശി സുഹൈൽ ഓടിച്ച ടാറ്റ എയ്‌സ് വാഹനം ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ക്യാബിൻ തകർന്ന് ഡ്രൈവർ വണ്ടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു.
വടകര ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിലാണ് കാബിൻ പൊളിച്ച് ഡ്രൈവറെ പുറത്തെത്തിച്ചത്.
ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വാഹനത്തിൻ്റെ ക്യാബിൻ വിടർത്തിമാറ്റിയാണ് രക്ഷപെടുത്തിയത്.
വടകര ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജിത് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ.ഷൈജേഷ് എന്നിവരുടെ നേത്യത്വത്തിൽ സഹീർ.പി.എം, മനോജ്.കെ, വിജീഷ്.കെ.എം, അർജുൻ.സി.കെ, ജിബിൻ.ടി.കെ, മുനീർ.സി.കെ, ബിനീഷ്.ഐ, സുബൈർ.കെ, സത്യൻ.എൻ, ഹരിഹരൻ.സി എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Road accident on Iringal National Highway; The driver was taken out by dismantling the cabin.