മേപ്പയ്യൂർ : ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിർത്തു തോൽപ്പിക്കുന്നതിൽ മുൻ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താൻ കഴിയുന്ന ഐക്യനിര വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മണ്ഡലത്തെ ഹിന്ദുത്വവൽക്കരിക്കു കയും ഈ ഹിന്ദുത്വ ബോധത്തെ സൈനിക വൽക്കരിക്കുകയും ചെയ്യുകയാണ്. അഗ്നിവീർപദ്ധതി മിലിട്ടറൈസ് ഹിന്ദുത്വ യുടെ ഭാഗമാണ്.
വി .കെ.ബാബു രചിച്ച ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആൽബം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജയ് ആവള അധ്യക്ഷനായി. മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കുഞ്ഞിരാമൻ പുസ്തകം ഏറ്റുവാങ്ങി. കെ.ടി.ദിനേശൻ പുസ്തക പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഫിക്കിൽ, വി.എ. ബാലകൃഷ്ണൻ, പി.കെ.പ്രിയേഷ് കുമാർ, വി.പി.സതീശൻ, അഡ്വ.പി.രജിലേഷ് എന്നിവർ സംസാരിച്ചു.
Released 'Album of Fascism Democracy Political Readings' by V.K.Babu