കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗത്തിൽ മാറ്റുരച്ച വിദ്യാലയങ്ങളിൽ മികച്ച ശാസ്ത്ര വിദ്യാലയങ്ങളായി.
എൽ പി വിഭാഗത്തിൽ കൊല്ലം എൽ പി സ്കൂളും യു പി വിഭാഗത്തിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി വി എച്ച് എസ് എസ് അത്തോളിയും തെരഞ്ഞെടുക്കപ്പെട്ടു.
ഭാവി ഇന്ത്യയെ വരച്ച് കാട്ടുന്ന ശാസ്ത്ര കൗതുകങ്ങളും പദ്ധതികളും ശാസ്ത്രമേളയെ സമ്പന്നമാക്കി.വിജയികൾക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ട്രോഫികൾ വിതരണം ചെയ്തു
Koilandi Upazila Sastra Mela Kollam LP, GMUP Vellore, GV HSS, Koilandi and Atholi are the best science schools.