കൊയിലാണ്ടി : കാട്ടില പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കി പണം തട്ടിയതായി പരാതി.
ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. കാട്ടില പീടികയിൽ വച്ച് പർദ്ദയിട്ട ഒരാൾ കൈ കാണിച്ച് വണ്ടി നിർത്തിച്ചെന്നും ഉള്ളിൽ കയറി ഉടൻ മുളക് പൊടി വിതറി തന്നെ ബന്ദിയാക്കിയെന്നും എടിഎമ്മിൽ നിറയ്ക്കാനുള്ള 25 ലക്ഷം രൂപ കവർന്നെന്നുമാണ് പയ്യോളി സ്വദേശിയായ യുവാവ് പറയുന്നത്.
പയ്യോളി ബീച്ചിൽ സുഷാന മൻസിൽ കെ സുഹൈൽ (25) ആണ് കാറോടിച്ചിരുന്നത്.പുറത്തു നിന്ന് ലോക്ക് ചെയ്ത കാറിൽ ആളുണ്ടെന്നത് കണ്ട പ്രദേശവാസികളാണ് പോലിസിനെ വിവരം അറിയിച്ചത്.
A complaint was made that a young man was held hostage inside a car in Katila Peetika and extorted money