കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു

കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു
Oct 18, 2024 09:21 PM | By Vyshnavy Rajan

കൊയിലാണ്ടി : രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന് വന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു.

പ്രകൃതിദുരന്തങ്ങളെയും, മഴക്കെടുതികളെയും മുൻകൂട്ടി അറിയാനും ചെറുക്കാനുള്ള പദ്ധതികളടക്കം വിദ്യാർത്ഥികളുടെ നവീന ചിന്തകളുടെയും സർഗാത്മക സൃഷ്ടികളുടെയും അവതരണങ്ങൾ കൊണ്ട് ശാസ്ത്രോത്സവം ശ്രദ്ധേയമായി. സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ജി.എൽ.പി സ്കൂളും യു പി വിഭാഗത്തിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും ഹയർ സെക്കണ്ടറിയിൽ ജിഎച്ച് എസ് എസ് പന്തലായനിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

പ്രവൃത്തി പരിയമേള ജി എം യു പി സ്കൂൾ വെളൂർ (എൽപി, യുപി ) തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ (എച്ച്.എസ്) പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ (എച്ച് എസ് എസ് ) എന്നീ വിദ്യാലയങ്ങൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ഗണിത ശാസ്ത്രമേളയിൽ എൽ പി യുപി വിഭാഗങ്ങളിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും ചാമ്പ്യൻമാരായി. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി. ഇ കെ അജിത്ത് മാസ്റ്റർ ,എൻ വി പ്രദീപ് കുമാർ, ബിജേഷ് ഉപ്പാലക്കൽ, കെ കെ സുധാകരൻ,വി സുചീന്ദ്രൻ, ഹരീഷ് എൻ കെ ,പ്രജീഷ് എൻ ഡി, എൻ വി വത്സൻ ,എം ജി ബൽരാജ്, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ ആശംസകളർപ്പിച്ച് സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രവീൺ കുമാർ ബി. കെ സ്വാഗതവും ട്രോഫി കമ്മിറ്റി കൺവീനർ ജിതേഷ് കെ നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവത്തിൻ്റെ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരെ മൊമൻ്റോ നൽകി ആദരിച്ചു.

Koyilandi Upazila Science, Maths, Social Science, Work Experience, IT fair concluded

Next TV

Related Stories
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

May 2, 2025 10:27 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

മെയ് 3 ന് കാലത്ത് 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി,...

Read More >>
വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Apr 30, 2025 03:47 PM

വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക....

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

Apr 30, 2025 12:53 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ വെച്ച്...

Read More >>
കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

Apr 24, 2025 03:27 PM

കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

കഴിഞ്ഞ ദിവസം നന്ദിലത്ത് ഹൗസിനു സമീപം വച്ച് പ്രതി യുവാവിനെ തടഞ്ഞു വച്ചുകൊണ്ട്...

Read More >>
Top Stories










News Roundup