കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പാചക തൊഴിലാളികളായി സേവനം ചെയ്യുന്നവർക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന പാചക മത്സരത്തിൻ്റെ കൊയിലാണ്ടി ഉപജില്ല മത്സരം നാളെ (ശനി) കൊയിലാണ്ടി ബി.ഇ.എം യു പി സ്കൂളിൽ വെച്ച് നടക്കും.
പ്രധാൻമന്ത്രി പോഷൻ ശക്തി നിർമ്മാൺ (പി എം പോഷൻ) പദ്ധതിയുടെ ഭാഗമായാണ് മത്സരം നടക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും.
മത്സരവേദിയിൽ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറിയുടെ സേവനം ലഭ്യമായിരിക്കും.
ഭക്ഷണ സാമ്പിളുകൾ, കുടിവെള്ളം എന്നിവ പരിശോധിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്
The Koilandi Upazila competition of the state level cooking competition will be held tomorrow