കവിതയോടൊപ്പം കവിമനസ്സും വായിക്കാവുന്ന പുസ്തകമാണ് ‘അക്കിത്തത്തിൻ്റെ ഉറവുകൾ’ എന്ന് പ്രശസ്ത നിരൂപകൻ സി.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
എം. ശ്രീഹർഷൻ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ബലിദർശനം, നിത്യമേഘം,പണ്ടത്തെ മേശാന്തി,സ്പർശമണികൾ, ആര്യൻ, കണ്ടവരുണ്ടോ, പൂശാരിരാമൻ, അഞ്ചും തികഞ്ഞവൻ, പശുവും മനുഷ്യനും എന്നീ കവിതകളുടെ രചനാ പശ്ചാത്തലവും രചനാനുഭവങ്ങളും വിവരിച്ചുകൊണ്ട് അക്കിത്തം എഴുതിയ കുറിപ്പുകൾ ആ കവിതകളോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ് ഈ പുസ്തകം.
കല്പറ്റ നാരായണനാണ് അവതാരിക എഴുതിയത്. ആത്മാരാമൻ്റെ പഠനവും ഉണ്ട്.എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഡോ. കൂമുള്ളി ശിവരാമൻ, ഡോ. രമീളാദേവി, കെ.പി.മോഹനൻ, എം.ശ്രീഹർഷൻ എന്നിവർ സംസാരിച്ചു
'Akithattinin Uravavy' is a book that can be read by a poet's heart along with poetry -C.V.Govindan