കൊയിലാണ്ടി : ട്രെയിൻ യാത്ര ദുരിതം പരിഹരിക്കുക. മലബാറിനോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക. പിൻവലിച്ച ട്രയിനുകൾ പുനസ്ഥാപിക്കുക. കേരത്തിൻ്റെ റെയിൽവേ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കാസർകോഡ് നിന്നും പാലക്കാട് വരെ നടത്തുന്ന റെയിൽവേ പ്രക്ഷോഭ യാത്രക്ക് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി.
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ,പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് എം ടി അഷ്റഫ് ബാലുശേരി മണ്ഡലം പ്രതിനിധി കലന്തൻ കുട്ടി വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അംഗo റസീന പയ്യോളി എന്നിവർ ഹാരാർപ്ണം നടത്തി.
കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ കൊയിലാണ്ടിയിൽ നിന്നും ശേഖരിച്ച ഒപ്പുകൾ സ്വീകരണ കമ്മിറ്റികൺവീനർ പി.കെ അബ്ദുല്ല സംസ്ഥാന പ്രസിഡണ്ടിന് കൈമാറി.
പരിപാടിക്ക് മുജീബലി, കെ വി മുഹമ്മദലി, അമീർ കൊയിലാണ്ടി. ജൂബൈരിയ പയ്യോളി, എറാള നാസർ, കെ വി അസ്മ, നാസർ സി അബ്ദുറഹ്മാൻ കെ.കെ. ഷക്കീർ എ എം അബൂബക്കർ കൗസർ മുഹമ്മദ് ശിയാസ് എന്നിവർ നേതൃത്വം നൽകി.
Koilandi welcomed the protest march