---
title: "എഫ് എൻ ടി ഒ നേതാവ് കെ വി ഗംഗാധരൻ നായരെ അനുസ്മരിച്ചു "
english_title: "FNTO leader KV Gangadharan Nair was remembered"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/243349/fnto-leader-kv-gangadharan-nair-was-remembered"
published_at: "2024-10-17T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671140374d7aa_0000_ATTACH__.jpg"
keywords: []
---

# എഫ് എൻ ടി ഒ നേതാവ് കെ വി ഗംഗാധരൻ നായരെ അനുസ്മരിച്ചു 

> **Lead Summary:** കൊയിലാണ്ടി : എഫ് എൻ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി ഗംഗധരൻ നായരുടെ നിര്യാണത്തിൽ എഫ് എൻ ടി ഒ, സി ജി പി ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

## Article Content

കൊയിലാണ്ടി : എഫ് എൻ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി ഗംഗധരൻ നായരുടെ നിര്യാണത്തിൽ എഫ് എൻ ടി ഒ, സി ജി പി ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

സി കെ ജി സെന്ററിൽ വെച്ച് ചേർന്ന അനുസ്മരണ യോഗം എഫ് എൻ ടി ഒ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും ഐ എൻ ടി യു സി ദേശീയ നേതാവുമായ എം കെ ബീരാൻ ഉത്ഘാടനം ചെയ്തു.

സി ജി പി ഒ ജില്ലാ സെക്രട്ടറി ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. സി ജി പി ഒ ജില്ലാ ജനറൽ സെക്രട്ടറിയും എഫ് എൻ ടി ഒ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം നാരായണൻ, മുൻ കെ പി സി സി നിർവാഹക സമിതി അംഗം വി ടി സുരേന്ദ്രൻ, കെ കുഞ്ഞികൃഷ്ണൻ ( ബാലുശ്ശേരി ) എം പി ശശിധരൻ ( വടകര ), എൻ എ കുമാരൻ ( കൂരാച്ചുണ്ട് ), എൻ വി ഗോപാലൻ ( കൊയിലാണ്ടി ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/243349/fnto-leader-kv-gangadharan-nair-was-remembered)